റെക്കോർഡ് സീല്‍ ചെയ്യാൻ സീല്‍ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ നിന്റെ അപ്പന്റെ വകയാണോടാ എന്നാണ് ആ ക്ലർക്ക് ചോദിച്ചത്: അയാള്‍ മാത്രമല്ല പല അധ്യാപകരും എന്റെ കുഞ്ഞിനെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്:ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ക്ലർക്ക് വിദ്യാർത്ഥികളെ തെറി വിളിച്ചു: അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു: കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയുടെ ആത്മഹത്യയില്‍ വൈകാരികമായി പ്രതികരിച്ച്‌ വിദ്യാർത്ഥിയുടെ അമ്മാവൻ

Spread the love

തിരുവനന്തപുരം കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയുടെ ആത്മഹത്യയില്‍ വൈകാരികമായി പ്രതികരിച്ച്‌ വിദ്യാർത്ഥിയുടെ അമ്മാവൻ.
റെക്കോർഡ് സീല്‍ ചെയ്യാൻ സീല്‍ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ നിന്റെ അപ്പന്റെ വകയാണോടാ എന്നാണ് ആ ക്ലർക്ക് ചോദിച്ചത്. അയാള്‍ മാത്രമല്ല പല അധ്യാപകരും എന്റെ കുഞ്ഞിനെ ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്ന് അമ്മാവൻ പറയുന്നു. അവന് ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ എല്ലാം പോട്ടേ മോനേ.. സാരമില്ലെന്ന് പറഞ്ഞിരുന്ന ഞങ്ങള്‍ക്ക് കിട്ടിയത് എന്റെ കുഞ്ഞിന്റെ ജീവനില്ലാത്ത ശശീരമാണ് എന്നും അമ്മാവൻ പറയുന്നു.

എന്റെ കുഞ്ഞിനെ അവഗണിക്കുന്ന രീതിയില്‍ ക്ലർക്ക് അവനോട് സംസാരിച്ചു. അവന് അത് ഇന്നലെ രാത്രി അവന്റെ അമ്മയോട് പറഞ്ഞതാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒരു ക്ലർക്ക് വിദ്യാർത്ഥികളെ തെറി വിളിച്ചു. അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു. എന്റെ കുഞ്ഞിനെ എല്ലാവരും കൂടെ ഇല്ലാതാക്കി എന്നും അമ്മാവൻ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിയായ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതു വിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍( കരിക്കുലം) ഉബൈദിനാണ് അന്വേഷണച്ചുമതല. ബെന്‍സണ്‍ ഏബ്രഹാമിനെ ഇന്നലെ വൈകുന്നേരം മുതല്‍ വിദ്യാര്‍ഥിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്ന് ആര്‍ ഡി ഓ പറഞ്ഞു. കുറ്റിച്ചല്‍ സ്വദേശിയായ എബ്രഹാം ബെന്‍സണ്‍നെ കഴിഞ്ഞ ദിവസം രാത്രിയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബെന്‍സണെ രാവിലെ ആറുമണിയോടെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ അമ്മാവന്‍ കണ്ടെത്തിയത്