കോട്ടയം നഗരത്തിൽ പ്ലസ്ടു വിദ്യാർത്ഥികൾ ഏറ്റുമുട്ടി: പെപ്പർസ്പ്രേ ആക്രമണം: പെൺകുട്ടികൾ അടക്കം 4 പേർക്ക് പരിക്ക്: പരിക്കേറ്റവരുടെ മൊഴി ഇന്നെടുക്കുമെന്ന് വെസ്റ്റ് പോലീസ്: പരിക്കേറ്റവരിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥിനികളും.

Spread the love

കോട്ടയം: നഗരത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പെപ്പര്‍ സ്‌പ്രേ ആക്രമണം. ഇന്നലെ വൈകുന്നേരം 4.30ഓടെ ബേക്കര്‍ ജംഗ്ഷനിലാണ് സംഭവം.

ആക്രമണത്തില്‍ ബസ് കാത്തുനിന്ന രണ്ട് വിദ്യാര്‍ഥിനികളടക്കം നാല് പേര്‍ക്കു പരിക്കുണ്ട്. കാരാപ്പുഴയിലെ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളാണ് പെപ്പര്‍ സ്‌പ്രേയുമായി പരസ്പരം ഏറ്റുമുട്ടിയത്.

പ്രതിയായ വിദ്യാര്‍ഥിയുടെ സഹപാഠിക്കും ബസ് കാത്തുനിന്ന രണ്ട് വിദ്യാര്‍ഥിനികള്‍ക്കും മറ്റൊരു യാത്രക്കാരനുമാണ് പരിക്കേറ്റത്. പരിക്കേറ്റ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ഥികളെ ഉടന്‍ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പിന്നീട് തുടര്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം വെസ്റ്റ് പോലീസും സ്ഥലത്തെത്തി.

പെൺകുട്ടികൾ അടക്കം 4 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ ഇന്റിമേഷൻ ലഭിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് പോലീസ്. പരിക്കേറ്റവരുടെ മൊഴി ഇന്നു പോലീസ് രേഖപ്പെടുത്തും.