ആണ്‍സുഹൃത്തിന് ഫോണ്‍ വാങ്ങാന്‍ 59കാരിയുടെ തലയ്ക്കടിച്ച്‌ മാലയും കമ്മലും കവര്‍ന്നു; പ്ലസ്‌ടു വിദ്യാര്‍ത്ഥിനി പിടിയില്‍; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

Spread the love

സ്വന്തം ലേഖിക

എറണാകുളം: ആണ്‍ സുഹൃത്തിന് സ്‌മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായി പ്ലസ്‌ടു വിദ്യാര്‍ത്ഥിനി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച്‌ സ്വര്‍ണമാലയും കമ്മലും കവര്‍ന്നു.

മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം ജ്യോതിസ് വീട്ടില്‍ ജലജയെ (59) ആണ് വിദ്യാര്‍ത്ഥിനി മോഷണശ്രമത്തിനിടെ ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലജ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പെണ്‍കുട്ടി എത്തിയത്. തുടര്‍ന്ന് ജലജയുടെ തലയ്ക്ക് പിന്നില്‍ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു.പിന്നാലെ മാലയും കമ്മലും കവര്‍ന്ന് കടന്നുകളയുകയും ചെയ്തു.

ഇതിനിടെ ജലജ നാട്ടുകാരോട് വിവരം പറയുകയും ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വിദ്യാര്‍ത്ഥിനെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.