video
play-sharp-fill

വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് മദ്യപിച്ചെത്തി നിരന്തരപീഡനം; നിസ്സാരകാര്യങ്ങൾക്കുപോലും മർദ്ദനം; കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ

വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് മദ്യപിച്ചെത്തി നിരന്തരപീഡനം; നിസ്സാരകാര്യങ്ങൾക്കുപോലും മർദ്ദനം; കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് മദ്യപിച്ചെത്തിയ ഇയ്യാൾ അടുക്കളയിൽ പാചകം ചെയ്ത് നിന്നിരുന്ന കുട്ടിയെ പിന്നിൽനിന്നെത്തി കടന്ന് പിടിച്ച് വായ് പൊത്തി നിലത്ത് മറിച്ചിട്ട് പീഡിനത്തിനിരയാക്കുകയായിരുന്നു.

ഇയ്യാൾ കുട്ടിയെ നിസാര തെറ്റുകൾക്ക് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.ആളില്ലാത്ത പലദിവസങ്ങളിലും ഇയ്യാൾ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇയ്യാളുടെ പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞു. എന്നാൽ അടിച്ചതിലുളള പ്രതികാരമാണ് ഇങ്ങനെ പറയുന്നതെന്ന് ഭാര്യയെ പറഞ്ഞ് ഇയ്യാൾ വിശ്വസിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇയ്യാളുടെ പീഡനം സഹിക്കവയ്യാതെ കുട്ടി കുഞ്ഞമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ അമ്മയുടെ അനുജത്തി ചൈൽഡ് ലൈനിൽ പരിതി നൽകി പരാതി ചൈൽഡ് ലൈൻ ചിതറ പോലീസിന് കൈമാറി. തുടർന്നാണ് ചിതറ പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസെടുത്തത്.