video
play-sharp-fill

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു ; പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു ; പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

Spread the love

സ്വന്തം ലേഖകൻ

വര്‍ക്കല: കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി. വര്‍ക്കല ചെറുന്നിയൂര്‍ അമ്പിളിച്ചന്ത ശിവശക്തിയില്‍ സുനിലിന്റെയും മായയുടെയും മകന്‍ അശ്വിനെയാണ് (18) കാണാതായത്.

വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ വര്‍ക്കല ഏണിക്കല്‍ ബീച്ചിനും ആലിയിറക്കത്തിനും മധ്യേയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം തീരത്ത് ഫുട്‌ബോള്‍ കളിച്ച ശേഷം കടലിലിറങ്ങി കുളിക്കവെയാണ് അശ്വിന്‍ ശക്തമായ തിരയില്‍പ്പെട്ടത്. കൂട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി തിരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോസ്റ്റല്‍ പൊലീസും ലൈഫ് ഗാര്‍ഡുകളും ടൂറിസം പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. രാത്രിയും തിരച്ചില്‍ തുടരുകയാണ്. പേരേറ്റില്‍ ബിപിഎം മോഡല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു അശ്വിന്‍.