ബെംഗളൂരുവിൽ പ്ലസ് ടു വിദ്യാർത്ഥി സ്കൂ‌ൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Spread the love

ബെംഗളൂരു : പ്ലസ് ടു വിദ്യാർത്ഥി സ്കൂ‌ൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. സംസ്ഥാന ഡൈവിങ് ചാമ്പ്യനായ ബെംഗളൂരു ക്ലാരൻസ് ഹൈസ്‌കൂളിലെ സയൻസ് വിദ്യാർത്ഥി 17 വയസുകാരനായ ആര്യൻ മോസസ് വ്യാസാണ് മരിച്ചത്.

ഇന്നലെ രാവിലെ സ്‌കൂൾ അസംബ്ലി നടക്കുന്നതിനിടെയാണ് സ്കൂ‌ളിലെ രണ്ടാം നിലയിൽ നിന്ന് വിദ്യാർത്ഥി വീണ് മരിച്ചത്.

അപകടമരണമാണെന്ന് സ്‌കൂൾ അധികൃതർ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾക്കയച്ച സന്ദേശത്തിൽ പറയുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെന്നും വിദഗ്‌ധ ചികിത്സ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് സ്കൂ‌ൾ അധികൃതർ അറിയിച്ചത്.

തുടർന്ന് ചികിത്സയിരിക്കെ മരണം സംഭവിക്കുകയായിരുന്നു.