
മുതലമട: പ്ലസ് ടു വിദ്യാർഥിനിയെ വിജനമായ പ്രദേശത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
മുതലമട കള്ളിയമ്പാറയില്‍ പരേതനായ കലാധരന്റെയും ഷീബയുടെയും മകള്‍ ഗോപികയാണ് (17) മരിച്ചത്. രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞു പോയ വിദ്യാർഥിയുടെ മൃതദേഹം വീടിന് അര കിലോമീറ്റർ ദൂരെയുള്ള പാറമേട്ടിലാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
സ്കൂളില്‍ നിന്നു വരേണ്ടസമയം കഴിഞ്ഞും കാണാത്തതിനെത്തുടർന്ന് സാധാരണയായി മകള്‍ ഇരിക്കാറുള്ള പാറമേട്ടിലേക്ക് അമ്മ ഷീബ വൈകീട്ട് ആറോടെ അന്വേഷിച്ചെത്തി. പാറമേട്ടില്‍ മകള്‍ കത്തിക്കരിഞ്ഞു കിടക്കുന്നതു കണ്ട ഷീബ നിലവിളിച്ച് കരഞ്ഞ് ഓടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് അംഗം ബി. മണികണ്ഠൻ പോലീസിനു വിവരം നല്കി. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിനരികില്‍നിന്ന് ബാഗ്, മൊബൈല്‍ ഫോണ്‍, ഡയറി എന്നിവ കണ്ടെടുത്തു.