
തിരുവനന്തപുരം : പാറശ്ശാലയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പാറശാല പെരുവിള പുല്ലൂർക്കോണത്ത് ലിനു രാജ് ജതിജാ ദമ്പതികളുടെ മകളായ നയന (17) ആണ് മരിച്ചത്.പാറശാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. കഴിഞ്ഞ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം മുറിയിൽ കതകടച്ചു കിടന്നതാണ്.
രാവിലെ മുറിയിൽ അനക്കമൊന്നും കാണാത്തതിനാൽ വീട്ടുകാർ വാതിൽ കൊട്ടി വിളിച്ചെങ്കിലും തുറന്നില്ല. പിന്നാലെ വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ബന്ധുവിന്റെ വിവാഹം ആണെന്നതിനാൽ പുതിയ വസ്ത്രം ഉൾപ്പടെ വാങ്ങി ഒരുക്കത്തിലായിരുന്നെന്നും വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
വിരലടയാള വിദഗ്ദരടക്കം പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പാറശാല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.