പത്തനംതിട്ട എസ് ഐയെ കഴുത്തിനുപിടിച്ച്‌ നിലത്തടിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥി ; ആക്രമണത്തിന് കാരണം ബസ്‌സ്റ്റാൻഡില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തതിലെ വിരോധം

Spread the love

പത്തനംതിട്ട : പ്ലസ് ടു വിദ്യാർഥി പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ.യെ കഴുത്തിനുപിടിച്ച്‌ നിലത്തടിച്ചു. ബസ്‌സ്റ്റാൻഡില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.

പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാർഥികളുടെ സ്ഥിരം സംഘർഷവേദിയായ പത്തനംതിട്ട പുതിയ സ്വകാര്യസ്റ്റാൻഡില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്വകാര്യസ്റ്റാൻഡില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.

സ്കൂള്‍ വിദ്യാർഥിനികളെ കമന്റടിക്കുന്നെന്ന വിവരത്തെ തുടർന്നാണ് എസ്.ഐ.യും പോലീസുകാരനും ബസ് സ്റ്റാൻഡിലെത്തിയത്. ഈ സമയത്താണ് കറങ്ങി നടക്കുന്ന പ്ലസ് ടു വിദ്യാർഥിയെ കണ്ടത്. വീട്ടില്‍ പോകാൻ എസ്.ഐ. പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് തട്ടിക്കയറിയ വിദ്യാർഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു. എങ്കില്‍പിന്നെ സ്റ്റേഷനിലേക്ക് പോകാമെന്നുപറഞ്ഞ് എസ്.ഐ.കുട്ടിയെ കൈയില്‍പിടിച്ച്‌ പോലീസ് ജീപ്പിനരികിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്താണ് പിന്നില്‍ നിന്ന് ആക്രമിച്ചത്. താഴെ വീണ എസ്.ഐ.യുടെ തലയില്‍ കമ്ബുകൊണ്ട് അടിക്കുകയും ചെയ്തു. പോലീസുകാരന്റെ സഹായത്തോടെ എസ്.ഐ. പിന്നീട് വിദ്യാർഥിയെ കീഴടക്കി ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിദ്യാർത്ഥി ലോക്കപ്പില്‍ക്കിടന്നും പോലീസിന് നേരെ ബഹളംവെച്ചു. വിദ്യാർത്ഥിക്ക് മാനസിക വെല്ലുവിളിയുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.