പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്ലസ്ടു വിദ്യാർത്ഥി അ‌റസ്റ്റിൽ; ഇരുവരും പരിചയത്തിലാകുന്നത് ഇൻസ്റ്റഗ്രാമിലൂടെ

Spread the love

 

തൃത്താല: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ‌. തൃത്താല മണ്ഡലത്തിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയെ ആണ് എടപ്പാളിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർത്ഥി ഗർഭിണിയാക്കിയത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷമായിരുന്നു പീഡനം. ചാലിശ്ശേരി പോലീസാണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടി മലപ്പുറം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെ പരിചയപ്പെടുന്നത്.തുടർന്ന് വീട്ടിൽ ആളില്ലാത്ത ദിവസം വിദ്യാർഥി വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് ലഭിക്കുന്ന സൂചനകൾ. സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് പോലീസിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥി പിടിയിലാവുന്നത്. ഇൻസ്റ്റഗ്രാം വഴി എട്ടാം ക്ലാസുകാരിയുമായി പ്രണയത്തിലായി കണ്ണൂര് നിന്നും കുറ്റനാട്ടേക്ക് പെൺകുട്ടിയെ കാണാനെത്തിയ മറ്റൊരു യുവാവിനെയും ബന്ധുവിനേയും ചാലിശ്ശേരി പോലീസ് ഉപദേശം നൽകി തിരിച്ചയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group