video
play-sharp-fill

ആളുമാറി മർദ്ദനത്തെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

ആളുമാറി മർദ്ദനത്തെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകന്‍

കൊല്ലം: ആളുമാറി മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 16 നാണ് സംഭവം നടക്കുന്നത്. പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറേ ദിവസം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്.