
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹയർസെക്കൻഡറി സേ പരീക്ഷ ജൂലൈ 25 മുതൽ നടത്തും. ഏതെങ്കിലും പ്രതികൂല സാഹചര്യം മൂലം ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാത്തവർക്കും വിജയിച്ചിട്ടും ഏതെങ്കിലും വിഷയത്തിൽ മാർക്ക് മെച്ചപ്പെടുത്തേണ്ടവർക്കും 2022ജൂലൈ 25 മുതൽ സേ(സേവ് എ ഇയർ)/ ഇംപ്രൂവ്മെൻറ് പരീക്ഷ നടത്തുന്നതാണെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
വിശദമായ നോട്ടിഫിക്കേഷൻ ഉടൻ തന്നെ പുറപ്പെടുവിക്കുന്നതാണ്.സംസ്ഥാനത്തെ ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ 83.87 ശതമാനമാണ് വിജയം. വൊക്കേഷനൽ ഹയർസെക്കണ്ടറിയിൽ 78.26 ശതമാനമാണ് ജയം. രണ്ടിലും വിജയശതമാനം മുൻവർഷത്തെക്കാൾ കുറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹയർ സെക്കൻഡറി പരീക്ഷയിൽ കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 87.94 ആയിരുന്നു. വിഎച്ച്എസ്ഇയിലെ വിജയശതമാനം മുൻവർഷം 79.62 ആയിരുന്നു. 3,61,091 പേരെഴുതിയ പരീക്ഷയിൽ 3,02,865 പേരാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് ജില്ലയിൽ (87.79) ആണ്. കുറവ് വയനാട്ടിൽ (75.07).



