കൊല്ലം : പ്ലസ് ടു റിസൽട്ട് വന്നപ്പോൾ കണ്ണനല്ലൂർ സ്കൂളിനാകെ നൊമ്പരം.മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച നീതു വിന് മികച്ച വിജയം.64 % മാർക്കോടെയാണ് നീതു വിജയച്ചത്. കണ്ണനല്ലൂർ എം.കെ.എൽ.എം. എച്ച്.എസ്സിൽ പ്ലസ് ടു സയൻസ് ബാച്ച് വിദ്യാർത്ഥിയായിരുന്ന നീതുവിന് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ട് പടിപോലും കടക്കാനാകാതെ നീതു മടങ്ങി.കഴിഞ്ഞ ദിവസമാണ്, കണ്ണനല്ലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിമാർ ആശുപത്രിയിൽ മരണമടഞ്ഞത്. 19 വയസുകാരിയായ മീനാക്ഷിയും സഹോദരി 17 കാരി നീതുവും മഞ്ഞപ്പിപ്പിത്തം ബാധിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. തീരെ അലശയായി എത്തിയ കുട്ടികൾക്ക് മെഡിക്കൽ കോളേജിൽ അവഗണനയാണ് നേരിടേണ്ടി വന്നത്. ആദ്യം മീനാക്ഷിയും ദിവസങ്ങൾക്കുള്ളിൽ നീതുവും മരണത്തിന് കീഴടങ്ങി. രോഗാവസ്ഥ തിരിച്ചറിയുന്നതിലും ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിലും ആശുപത്രിക്ക് വീഴ്ച പറ്റിയെന്നാണ് കുടുംബം പറയുന്നത്.