
പ്ലസ് ടു ഫലം പിൻവലിച്ചെന്ന വ്യാജവാർത്ത: ബി ജെ പി നേതാവ് നടത്തിയത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവും..!! പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്ലസ് ടു ഫലം പിൻവലിച്ചെന്ന് യൂട്യൂബിൽ പോസ്റ്റിട്ട യൂട്യൂബർ ചെയ്തത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവുമെന്നും മന്ത്രി വി ശിവൻ കുട്ടി.
ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ച് കൊടുക്കാവുന്നതാണോയെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി നേതാവും വാർഡ് അംഗവുമായ നിഖിൽ മനോഹറാണ് പ്ലസ് ടു ഫലം പിൻവലിച്ചെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം
സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടനുബന്ധിച്ച് എല്ലാ സ്കൂളുകളിലും പ്രവേശനോത്സവ ഗാനം അവതരിപ്പിക്കും. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് വിജയ് കരുൺ സംഗീതം പകർന്ന് ഗായിക മഞ്ജരി ആലപിച്ച ഗാനമാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ തിരുവനന്തപുരത്തെ പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. സംസ്ഥാനത്ത് സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പരിശോധന നടത്തുമെന്നും ലഹരി വസ്തുക്കൾ പിടിച്ചാൽ കട പൂട്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.