play-sharp-fill
പ്ലസ് ടു പരീക്ഷയിൽ 82.95 % വിജയം;  77 സ്കൂളുകൾ‌ക്ക് 100 ശതമാനം വിജയം; വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം, കുറവ് പത്തനംതിട്ടയിൽ

പ്ലസ് ടു പരീക്ഷയിൽ 82.95 % വിജയം; 77 സ്കൂളുകൾ‌ക്ക് 100 ശതമാനം വിജയം; വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം, കുറവ് പത്തനംതിട്ടയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പ്ലസ് ടു ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. 82.95 ശതമാനം പേർക്ക് പ്ലസ് ടു പരീക്ഷയിൽ വിജയം. റെ​ഗുലർ വിഭാ​ഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും ഫലമറിയാം. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും.


കഴിഞ്ഞവർഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92%. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതില്‍ 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഎച്ച്എസ്‍ഇയിൽ 75.30% വിജയം. 77 സ്കൂളുകൾ‌ക്ക് 100 ശതമാനം വിജയം. സേ പരീക്ഷകൾ ജൂൺ 21 മുതൽ. സയൻസിൽ 87.31 ശതമാനമാണ് വിജയം, ഹ്യുമാനിറ്റിസ്– 71.93%, കൊമേഴ്സ്– 82.75%

വൈകിട്ട് 4 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക:

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

മൊബൈൽ ആപ്:SAPHALAM 2023,iExaMS – Kerala, PRD Live

കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. ഹയർസെക്കൻഡറിയിൽ ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. പെൺകുട്ടികൾ – 2,14,379, ആൺകുട്ടികൾ – 2,18,057. വിവിധ വിഷയങ്ങളിൽ പരീക്ഷ എഴുതിയവർ: സയൻസ് – 193544, ഹ്യൂമാനിറ്റീസ് – 74482, കൊമേഴ്സ് -108109, ടെക്നിക്കൽ – 1753, ആർട്സ് -64, സ്കോൾ കേരള -34786, പ്രൈവറ്റ് കമ്പർട്മെന്റൽ – 19698.