പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83. 87

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. വിജയശതമാനം 83. 87.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളുകളില്‍ 81.72% വും എയ്ഡഡ് സ്കൂളുകളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളുകളില്‍ 81.12% വും ടെക്നിക്കൽ സ്കൂളുകളില്‍ 68.71% വും ആണ് വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. ഔദ്യോഗിക വെബ്‌സൈറ്റില്‍ 12 മണിമുതല്‍ ഫലം ലഭ്യമാകും. കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍ 87.79. കുറവ് വയനാട് ജില്ലയിലാണ്. 75.07. 78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസുകള്‍.