ഓണാഘോഷ പരിപാടിക്കിടെ പ്ളസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി ; ലൈം​ഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും ശരീഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു ;കാസർഗോഡ് പി ടി എ പ്രസിഡന്റായ സി പി എം നേതാവ് അറസ്റ്റില്‍

Spread the love

കാസര്‍കോട്: പ്ളസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സി പി എം പ്രാദേശിക നേതാവിനെ പാെലീസ് അറസ്റ്റുചെയ്തു.
ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറിയും സ്കൂള്‍ പി ടി എ പ്രസിഡന്റുമായ ടി.ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. എറണാകുളം ഉള്‍പ്പടെ നിരവധി ഇടങ്ങളില്‍ ഒളിവിലായിരുന്ന ഇയാളെ കാസര്‍കോട് ആണൂരില്‍ വച്ചാണ് പിടികൂടിയത്.

സ്കൂളില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.
നൃത്തപരിശീലനത്തിനിടെ ലൈം​ഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും ശരീഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ബാലചന്ദ്രനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ഇയാളെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കംചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group