
പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ചനിലയില്‍ ; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ് ; ഹോസ്റ്റല്‍ അധികൃതരുടെ മാനസിക പീഡനമാണ് മരണങ്ങള്‍ക്ക് പിന്നിലെന്ന സംശയവും ശക്തം
സ്വന്തം ലേഖകൻ
ഹൈദരാബാദ്: പ്ലസ് ടു വിദ്യാർഥിനി ഹോസ്റ്റലില്‍ മരിച്ചനിലയില്‍. തെലങ്കാനയിലെ സൂര്യപേട്ടില്‍ സോഷ്യല്‍ വെല്‍ഫെയർ ഗുരുകുല പബ്ലിക് സ്കൂളിലെ വിദ്യാർഥിനി വൈഷ്ണവിയാണ് മരിച്ചത്.
മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി ഒമ്ബതരയോടെയാണു സംഭവം. ഇന്നലെ രാത്രി സ്കൂളിലെ പ്ലസ്ടൂ വിദ്യാർഥികള്‍ക്കു ഫെയർവെല്‍ പാർട്ടി നടന്നിരുന്നു. അതിനിടെയാണു വിദ്യാർഥികളെയും അധ്യാപകരെയും ഞെട്ടിപ്പിച്ച സംഭവമുണ്ടായത്. വിദ്യാർഥികള്‍ ലഘുഭക്ഷണം കഴിക്കുന്നതിനിടെ വൈഷ്ണവി മുറിയിലേക്ക് പോയിരുന്നു. ഏറെനേരമായിട്ടും കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വൈഷ്ണവിയെ കണ്ടെത്തിയത്.
വളരെ സന്തോഷത്തോടെയാണു വൈഷ്ണവി ഫെയർവെല്‍ പാർട്ടിയില്‍ പങ്കെടുത്തതെന്നാണു മറ്റു വിദ്യാർഥികള്‍ പറയുന്നത്. അമ്മയെ വാട്സാപ്പില്‍ വിഡിയോ കോള്‍ ചെയ്യുകയും സ്കൂളില്‍ നടന്ന ആഘോഷങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. മകള്‍ക്ക് പനിയാണെന്നും പറഞ്ഞാണു ഹോസ്റ്റല്‍ അധികൃതർ തങ്ങളെ വിളിച്ചുവരുത്തിയതെന്നു വൈഷ്ണവിയുടെ മാതാപിതാക്കള്‍ പറയുന്നു. മകളുടെ മരണത്തില്‍ സംശയമുണ്ട്. ഞങ്ങള്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സ്കൂള്‍ അധികൃതർ സ്ഥലം വിട്ടിരുന്നതായും മാതാപിതാക്കള്‍ ആരോപിച്ചു.
തെലങ്കാനയിലെ തന്നെ ഭോംഗിറിലെ എസ്‍സി വെല്‍ഫെയർ ഹോസ്റ്റലില്‍ രണ്ടാഴ്ച മുൻപു രണ്ടു പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഹോസ്റ്റല്‍ അധികൃതരുടെ മാനസിക പീഡനമാണു മരണങ്ങള്‍ക്കു പിന്നിലെന്ന സംശയം ശക്തമാണ്.