
കോഴിക്കോട്: വാക്ക് തർക്കത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒരു വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. വിദ്യാര്‍ത്ഥിയുടെ കഴുത്തിനാണ് ആക്രമിച്ചത്.
ഉടൻ തന്നെ കഴുത്തിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് രണ്ട് കുട്ടികളും തമ്മിൽ തര്‍ക്കം ഉണ്ടായിരുന്നു. സംഭവത്തിൽ കുത്തിയ വിദ്യാര്‍ത്ഥിയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.