
കൊച്ചി: തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങി വരവേ അധ്യാപകന്‍ മോശമായി പെരുമാറി എന്നാണ് പരാതി.
അധ്യാപകനായ കിരണിനെതിരെ പൊലീസ് പോക്സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പട്ടിമറ്റം സ്വദേശിയായ കിരണ്‍ ഒളിവിലാണ്. ഇദേഹത്തിനായുള്ള തിരച്ചിലിലാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ്.