സ്കൂൾ ബസ്സിനുള്ളിൽ കത്തിക്കുത്ത് ; തിരുവനന്തപുരം നെട്ടയത്ത് 9-ാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് പ്ലസ് വൺ വിദ്യാർത്ഥി

Spread the love

തിരുവനന്തപുരം : വട്ടിയൂർക്കാവ് നെട്ടൂരിൽ സ്കൂള്‍ ബസിനുള്ളില്‍ പ്ലസ് വണ്‍ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

നെട്ടയം മലമുകളില്‍ വച്ചാണ് ബസിനുള്ളില്‍ ആക്രമണം നടന്നത്. കുത്തേറ്റ വിദ്യാർത്ഥിയെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

കുത്തിയ വിദ്യാർത്ഥി വട്ടിയൂർക്കാവ് പൊലീസിൻ്റെ കസ്റ്റഡിയിലാണ്. കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും നെട്ടയം സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group