സ്വന്തം ലേഖിക
കാസര്‍ഗോഡ്: കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തെന്ന് പരാതി.
അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് ഇരയാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ടത്തിനിടയില്‍ തടഞ്ഞുവച്ച് റാഗ് ചെയ്തത്. 16കാരനായ പ്ലസ് വിദ്യാര്‍ഥിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് വച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ ഉണ്ട്.
വിദ്യാര്‍ത്ഥിയെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടാണ് പ്രശനം പരിഹരിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിൻ്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.