മീശ വടിച്ചില്ല; പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം; നടുവിനും പിൻകഴുത്തിലും കൈകാലുകള്‍ക്കും പരിക്ക്

Spread the love

പനമരം: മീശവടിക്കാത്തതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാർഥിയെ സീനിയർ വിദ്യാർഥികള്‍ കൂട്ടംചേർന്ന് മർദിച്ചതായി പരാതി.

video
play-sharp-fill

കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ വൈത്തിരി പുതുശ്ശേരിവീട്ടില്‍ ഷയാസ് (16) ആണ് റാഗിങ്ങിനിരയായത്. നടുവിനും പിൻകഴുത്തിലും കൈകാലുകള്‍ക്കും പരിക്കേറ്റ ഷയാസിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാലുദിവസം മുൻപാണ് ഷയാസ് സയൻസ് ക്ലാസില്‍ പ്രവേശനം നേടിയത്. ആദ്യദിനം താടിയും മീശയും വടിക്കാൻ ഷയാസിനോട് സീനിയർ വിദ്യാർഥികള്‍ ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറ്റേന്ന് താടിവടിച്ച്‌ ക്ലാസിലെത്തിയ ഷയാസിനെ മീശവടിക്കാത്തതിനാല്‍ സീനിയർ വിദ്യാർഥികള്‍ കൂട്ടംചേർന്ന് ചോദ്യംചെയ്യുകയും മീശവടിച്ച്‌ വന്നാല്‍മതിയെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.

ബുധനാഴ്ച സ്കൂളില്‍വെച്ച്‌ ഷർട്ടിന്റെ ബട്ടണ്‍ അഴിച്ചിടാൻ ആവശ്യപ്പെട്ടപ്പോള്‍ അനുസരിച്ചു. പിന്നീട് കോമ്പിണ്ടിനുപുറത്തുവെച്ച്‌ ബട്ടൻസ് അഴിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ ഷയാസ് നിരസിച്ചു. ഇതും മർദനത്തിന് കാരണമായി.