പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിങ്: സീനിയർ വിദ്യാർത്ഥികളായ അഞ്ചുപേർ ചേർന്ന് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു, പോലീസിൽ പരാതി നൽകി കുടുംബം

Spread the love

 

കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചു. കണ്ണൂർ കൊളവല്ലൂർ പി.ആർ മെമ്മോറിയൽ എച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് നിഹാലിനാണ് പരിക്കേറ്റത്. സീനിയർ വിദ്യാർത്ഥികളെ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി.

 

വിദ്യാർത്ഥിയുടെ കൈ പ്രതികൾ ചവിട്ടിയൊടിച്ചുവെന്ന് കുടുംബം പറയുന്നു. റാഗിങ്ങിൽ നിഹാലിന്റെ കൈയ്യുടെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ​ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും.

 

നിലത്തിട്ട് ചവിട്ടിയെന്നും മറ്റ് കുട്ടികളും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നിഹാൽ പോലീസിനോട് പറഞ്ഞു. മുൻപും താൻ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നിഹാൽ പറഞ്ഞു. സംഭവത്തിൽ പോലീസിനും സ്കൂൾ അധികൃതർക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group