പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടി

Spread the love

പാലക്കാട്: കല്ലേക്കാട് പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ റിപ്പോർട്ട് തേടി ശിശുക്ഷേമ സമിതി (സിഡബ്ല്യുസി).

video
play-sharp-fill

അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് നിർദേശം നല്‍കി. പൊലീസിനോടും ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടി.

ആത്മഹത്യ ചെയ്ത രുദ്രയുടെ സുഹൃത്തുകളുടെയും ബന്ധുകളുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പടുത്തും. ഒറ്റപ്പാലം വരോട് സ്വദേശിയായ രുദ്ര രാജേഷിനെ കഴിഞ്ഞ ദിവസമാണ് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോസ്റ്റലിനുള്ളില്‍ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വിദ്യാർത്ഥിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും എസ്‌എഫ്‌ഐയും പാലക്കാട് പ്രതിഷേധം നടത്തുകയാണ്.