കൊല്ലം കുണ്ടറയിൽ പെൺ സുഹൃത്തിന്റെ അച്ഛനും ബന്ധുക്കളും വീട്ടിലെത്തി ഭീഷണിപ്പെടുത്തി ; മനോവിഷമത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥി കിണറ്റിൽ ചാടി ജീവനൊടുക്കി

Spread the love

കൊല്ലം : കുണ്ടറയിൽ ഒരുസംഘം ആളുകൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി.

അനിൽകുമാർ ദീപ ദമ്പതികളുടെ മകൻ അഖിൽ ആണ് വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.

സഹപാഠിയായ പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് ആരോപിച്ച് , പെൺകുട്ടിയുടെ അച്ഛന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ് അഖിലിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്, തുടർന്ന് ഇവർ പോയതിന് പിന്നാലെ അഖിൽ വീട്ടുവളപ്പിലെ കിണറ്റിലേക്ക് ചാടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ ഫയർഫോഴ്സ് എത്തി അഖിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.