പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസ് ആണ് അറസ്റ്റിലായത്. ഇയാള്‍ ഇന്നലെ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.

പോക്‌സോ കേസില്‍ മൂന്നുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ 19 പേരെ പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയാണ് കേസ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.