സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും; 2,40,533 വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരപ്രവേശനം ലഭിച്ചു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡല്‍ എച്ച്‌എസ്‌എസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

ഒന്നും, രണ്ടും മൂന്നും ഘട്ട നടപടികള്‍ക്ക് ശേഷമാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 2,40,533 വിദ്യാർഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർത്ഥികള്‍ക്കായുള്ള സെക്കൻഡറി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഉടൻ ക്ഷണിക്കും.

അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. അലോട്ട്‌മെന്റുകള്‍ പൂർത്തിയായപ്പോള്‍ 78,798 വിദ്യാർഥികള്‍ക്ക് മലബാറില്‍ സീറ്റില്ല. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ പുറത്തായത്. ബാക്കിയുള്ളത് 1905 സീറ്റുകള്‍ മാത്രം. അർഹത നേടിയിട്ടും മലബാറിലെ 78,798 വിദ്യാർത്ഥികള്‍ക്ക് തുടർ പഠനം നിഷേധിക്കുന്നുവെന്ന് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group