video
play-sharp-fill
ഹയര്‍സെക്കന്‍ഡറി പ്രവേശനം: ജൂൺ രണ്ടു മുതൽ ഒൻപത് വരെ അപേക്ഷിക്കാം..! ജൂൺ 19ന് ആദ്യ അലോട്ട്മെന്റ്; പ്ലസ് വൺ ക്ലാസ്സുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഹയര്‍സെക്കന്‍ഡറി പ്രവേശനം: ജൂൺ രണ്ടു മുതൽ ഒൻപത് വരെ അപേക്ഷിക്കാം..! ജൂൺ 19ന് ആദ്യ അലോട്ട്മെന്റ്; പ്ലസ് വൺ ക്ലാസ്സുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ടു മുതൽ ഒൻപത് വരെ ഓൺലൈനായി
അപേക്ഷിക്കാം.

ജൂൺ 13നാണ് ട്രയൽ അലോട്ട്മെന്റ്. ജൂൺ 19ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനാണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കും. ജൂലൈ അഞ്ചിന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. ഓഗസ്റ്റ് നാലിന് പ്രവേശന നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.