
കോട്ടയം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പുറത്തുവന്നപ്പോള്‍ ജില്ലയില്‍ ഏകജാലകം വഴി പ്രവേശനം നേടിയത് 11,153 വിദ്യാര്‍ഥികള്‍.
ഇന്നു മുതല്‍ രണ്ടാംഘട്ട അലോട്ട്മെന്റ് തുടങ്ങും. പ്രവേശനത്തിനു മൂന്ന് അലോട്ട്മെന്റ് വരെയുണ്ട്. ഒരു അലോട്ട്മെന്റിലും ഉള്‍പ്പെടാത്തവര്‍ക്കായി 18 മുതല്‍ സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. ആദ്യ അലോട്ട്മെന്റില്‍ 5,885 വിദ്യാര്‍ഥികള്‍ സ്ഥിരം മെറിറ്റില്‍ പ്രവേശനം ഉറപ്പിച്ചു.
3,570 പേര് മെറിറ്റ് സീറ്റുകളില്‍ താത്കാലിക പ്രവേശനം നേടി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി ആദ്യ അലോട്ട്മെന്റിനുശേഷം 2,571 സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. വിവിധ സംവരണ വിഭാഗങ്ങളില്‍പ്പെട്ടതാണ് ഇവയത്രയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറല്‍ സീറ്റുകളില്‍ അലോട്ട്മെന്റ് പൂര്‍ത്തിയായി. സാമ്പത്തിക പിന്നാക്ക സംവരണത്തിനായി 510 സീറ്റുകളാണു മാറ്റിവച്ചിരുന്നത്. ഇതില്‍ 291ല്‍ അലോട്ട്മെന്റ് ആയി. 219 എണ്ണം ബാക്കി. മറ്റു ജില്ലകളില്‍ നിന്നുള്ള 2,907 അടക്കം 21,852 അപേക്ഷകരാണ് ജില്ലയിലുള്ളത്.
13,661 മെറിറ്റ് സീറ്റുകളാണ് ആകെയുള്ളത്. ഭിന്നശേഷിക്കാരുടേതുള്‍പ്പെടെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലുള്ള സീറ്റുകളാകട്ടെ 13,724 ഉം. സീറ്റുകളുടെ എണ്ണത്തേക്കാള്‍ 8,128 അപേക്ഷകര്‍ കൂടുതലാണ് ജില്ലയില്‍.