സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍; രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂണ്‍ പത്തിന്; മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് 16ന്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍ ആരംഭിക്കും.

ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം.

പത്താം ക്ലാസ് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായാണ് പ്രവേശനത്തിന് എത്തേണ്ടത്. അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സ്ഥിരം പ്രവേശനമൊ, താല്‍ക്കാലിക പ്രവേശനമോ നേടണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 10നും, മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് 16 നും പ്രസിദ്ധീകരിക്കും. 18നാണ് ഈ അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക.