
പ്ലസ് വണ്‍ പ്രവേശനം; ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ കോട്ടയം ജില്ലയില്‍ 2424 സീറ്റ് ഒഴിവ്; മുഴുവന്‍ എ പ്ലസ് ലഭിച്ചവര്‍ക്കും ഇഷ്‌ട സ്‌കൂള്‍ ലഭിച്ചില്ലെന്ന് പരാതി
സ്വന്തം ലേഖിക
കോട്ടയം:പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ 2424 സീറ്റ് ഒഴിവ്.
11286 പേര്‍ക്ക് അലോട്ട്‌മെന്റ്‌് ലഭിച്ചു. അതേസമയം, പലയിടങ്ങളിലും മുഴുവന്‍ എ പ്ലസ് ലഭിച്ചവര്‍ക്കും ഇഷ്‌ട സ്‌കൂള്‍ ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെയുള്ള 13710 സീറ്റുകളിലേക്ക് 22897 അപേക്ഷകളാണ് ലഭിച്ചത്. 100 ശതമാനം വിജയം കൈവരി പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടെ ഇഷ്‌ട സ്‌കുള്‍ ലഭിച്ചില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.
എസ്.ടി. വിഭാഗത്തിലാണ് കൂടുതല്‍ സീറ്റുകള്‍ അവശേഷിക്കുന്നത്- 1300. ആകെയുള്ള 1512 ല്‍ 212 സീറ്റുകളിലേ അലോട്ട്‌മെന്റ് ആയിട്ടുള്ളൂ. എസ്.സി വിഭാഗത്തില്‍ 368 സീറ്റ് അവശേഷിക്കുന്നുണ്ട്. 2268 സീറ്റുകളില്‍ 1900 സീറ്റുകളാണ് അലോട്ട്‌മെന്റ് ആയത്.
ജനറല്‍, ഇ.ടി.ബി (ഈഴവ, തിയ്യ, ബില്ലവ), പിന്നാക്ക ക്രിസ്‌ത്യന്‍, വിശ്വകര്‍മ എന്നീ വിഭാഗങ്ങളിലെ അലോട്ട്‌മെന്റ് പൂര്‍ത്തിയായി.
7434 സീറ്റുകളാണ് ജനറല്‍ വിഭാഗത്തിലുണ്ടായിരുന്നത്. ഇ.ടി.ബി വിഭാഗത്തില്‍ 408, പിന്നാക്ക ക്രിസ്‌ത്യന്‍ 85, വിശ്വകര്‍മ 102 എണ്ണം എന്നിങ്ങനെ അലോട്ട്‌മെന്റ് പൂര്‍ത്തിയായി. മുസ്‌ലിം വിഭാഗത്തില്‍ 34 സീറ്റുകള്‍ ഒഴിവുണ്ട്. 391സീറ്റുകളില്‍ 357 എണ്ണമാണ് അലോട്ട്‌മെന്റായത്.
ലത്തീന്‍ കത്തോലിക്ക/ആം?ോ ഇന്ത്യന്‍ വിഭാഗത്തില്‍ 110 സീറ്റുകള്‍ ഒഴിവുണ്ട്. ആകെയുള്ള 187 സീറ്റുകളില്‍ 77 എണ്ണമേ അലോട്ട്‌മെന്റ് ആയിട്ടുള്ളൂ.
പിന്നാക്ക ഹിന്ദു വിഭാഗത്തില്‍ ബാക്കി അഞ്ചു സീറ്റുണ്ട്. 187 സീറ്റില്‍ 185 ഉം അലോട്ട്‌മെന്റായി. ഭിന്നശേഷിക്കാര്‍ക്കായുള്ള 312 സീറ്റുകളില്‍ 212 എണ്ണം ബാക്കി. ആകെയുള്ള 100 എണ്ണം അലോട്ട്‌മെന്റ് ആയി. കാഴ്‌ച പരിമിതിയുള്ളവര്‍ക്കുള്ള 42 സീറ്റില്‍ 32 എണ്ണം ഒഴിവുണ്ട്. 10 എണ്ണം അലോട്ട്‌മെന്റ് ആയി. ധീവര 102 ല്‍ 38 എണ്ണം അലോട്ട്‌മെന്റ് ആയി. 64 എണ്ണം അവശേഷിക്കുന്നു.
കുശവ 63 എണ്ണം ബാക്കി. 85 ല്‍ 22 എണ്ണം അലോട്ട്‌മെന്റായി. കുടുംബി ആകെ 85 ല്‍ 60 എണ്ണം ബാക്കിയുണ്ട്. 25 എണ്ണമേ അലോട്ട്‌മെന്റ് ആയുള്ളൂ. സാമ്ബത്തിക പിന്നാക്ക വിഭാഗത്തില്‍ 176 സീറ്റുളകാണ് ബാക്കി. ആകെയുള്ള 510ല്‍ 334 എണ്ണം അലോട്ട്‌മെന്റ് ആയി. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ആകെ 424 സീറ്റുണ്ട്. 190 അപേക്ഷകളില്‍ 166 എണ്ണം അലോട്ട്‌മെന്റ് ആയി. ബാക്കി 258 സീറ്റുകളുണ്ട്. ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഇന്ന് വൈകിട്ട് അഞ്ചുവരെ സ്‌കൂളുകളില്‍ പ്രവേശനം നേടാം.