ആദ്യം പ്രേമം, പിന്നെ പീഡനം..! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് വശത്താക്കി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അറസ്റ്റിലായ ഇരുപത്തിയഞ്ചുകാരന് വിവിധ സ്റ്റേഷനുകളിലായി നിരവധി അടിപിടി കേസുകളും; ഒടുവില്‍ കുടുക്കിയത് ഏറ്റുമാനൂര്‍ പൊലീസ്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ഏറ്റുമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ പേരൂര്‍ പുത്തന്‍പറമ്പില്‍ വീട്ടില്‍ രാജു മകന്‍ കൊച്ചുവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുരാജ് (25) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ അതിജീവിതയെ പ്രേമം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് ഗാന്ധിനഗര്‍,ഏറ്റുമാനൂര്‍, തിരുവല്ല എന്നിവിടങ്ങളിലായി അടിപിടി കേസുകള്‍ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് കുമാര്‍, എസ്.ഐ പ്രശോഭ്, എ.എസ്.ഐ ഷാജിമോന്‍, സി.പി.ഓ മാരായ അനീഷ്, അജീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.