യാത്രയ്ക്കിടെ തോടരുകില്‍ പ്രസവിച്ച് കുഞ്ഞിനെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്; പ്രസവ ശേഷം പാലക്കാട് നിന്ന് മുങ്ങിയ യുവതിയെ പൊക്കിയത് അങ്കമാലിയില്‍ നിന്നും; കൃത്യസമയത്ത് ഇടപെടല്‍ നടത്തിയത് കൊണ്ട് മാത്രം നവജാത ശിശു അനാഥയായില്ല; വാളയാര്‍ ഇൻസ്പക്ടർ. ടി ആര്‍ ജിജുവും സംഘവും നടത്തിയത് സിനിമാ സ്റ്റൈല്‍ അന്വേഷണം
സ്വന്തം ലേഖകന്‍
പാലക്കാട്: ബസ് യാത്രയാത്രയ്ക്കിടയില്‍ തോടിനരുകില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതി യാത്ര ചെയ്തിരുന്ന ബസ് തടഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാളയാര്‍ ഇൻസ്പക്ടർ. ടി ആര്‍ ജിജുവും സംഘവും നടത്തിയത് സിനിമാ സ്റ്റൈല്‍ അന്വേഷണത്തിനൊടുവിലാണ് യുവതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയത്.
പാലക്കാട് ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോടിനിരികിലാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതിയാണ് പൊലീസ് പിടിയിലായത്. അങ്കമാലിക്ക് സമീപം വച്ച് പൊലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് നിര്‍ത്തിയാണ് കസ്റ്റഡിയിലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് ഇവരെ അങ്കമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യസഹായം നല്‍കി. ഇന്നലെ രാവിലെ 10 മണിയോടെയാണ് കുഞ്ഞിനെ തോടിനരുകില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പഴക്കച്ചവടക്കാരനാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടു നടത്തിയ പരിശോധനയില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെ വിളിച്ചു കൂട്ടി പൊലീസില്‍ അറിയിക്കുകയും വാളയാര്‍ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയില്‍ കുഞ്ഞുണ്ടായിട്ട് മണിക്കൂറുകള്‍ മാത്രമേ ആയുള്ളൂ എന്നു വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാനത്ത് നിന്നു വരികയായിരുന്ന വാഹനത്തിലെ യാത്രക്കാരിയാണ് കുഞ്ഞിന്റെ അമ്മയെന്നു തിരിച്ചറിഞ്ഞത്.
അസം ബോര്‍ഡറില്‍ നിന്നും ഇതര സംസ്ഥാനതൊഴിലാളികളെ കോതമംഗലത്തേക്ക് കൊണ്ടു വരികയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരിയായ പശ്ചിമ ബംഗാള്‍ സ്വദേശിയാണ് കുഞ്ഞിന്റെ അമ്മ. ഇതര സംസ്ഥാനത്ത് നിന്നും വ്യാപകമായി കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഈ വാഹനം പേട്ടക്കാട് എത്തിയപ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു.
ഇതിനിടയില്‍ ഒരു യുവതി ഛര്‍ദ്ദിക്കാനായി വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതായി വിവരം ലഭിച്ചു. ഇതോടെയാണ് കുഞ്ഞിന്റെ മാതാവ് ഈ വാഹനത്തില്‍ ഉണ്ടായിരുന്ന യുവതിയാകാമെന്ന് പൊലീസ് നിഗമനത്തിലെത്തിയത്. തുടര്‍ന്ന് എത്രയും വേഗം അമ്മയെ കണ്ടെത്താനായി തൃശൂര്‍, എറണാകുളം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വയര്‍ലെസ്സ് സന്ദേശം അയക്കുകയും ചെയ്തു.
വയര്‍ലെസ്സ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അങ്കമാലി പൊലീസ് ദേശീയപാതയില്‍ നിലയുറപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരത്തിലും വസ്ത്രങ്ങളിലും രക്തം കണ്ടെത്തിയ യുവതിയെ പൊലീസ് ചോദ്യം ചെയ്തതോടെ സത്യം പുറത്തു വന്നു.
നേരത്തെ ആലുവയില്‍ ജോലി ചെയ്തിരുന്ന ഇവരുടെ കൂടെ പ്രായം കുറഞ്ഞ ബന്ധുവായ യുവാവുണ്ടായിരുന്നു. മറ്റൊരു ബന്ധു ആലുവായ്ക്ക് സമീപവും
ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്ന് അയാളോട് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ കഞ്ചിക്കോട് പി.എച്ച്.സിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പാലക്കാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ബാലവാകാശ നിയമ പ്രകാരം വാളയാര്‍ പൊലീസ് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.