പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താവുന്നതാണ്; ഒമിക്രോൺ ഭീഷണിയെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്; തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് നിലവിൽ പരിഗണനയിൽ ഇല്ല: സജി ചെറിയാൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താവുന്നതാണ്. ഒമിക്രോൺ ഭീഷണിയെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പൊതുസ്‌ഥിതി വിലയിരുത്തിയാണ് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ല എന്ന കാര്യത്തിൽ തീരുമാനമെടുത്തത്.
തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കണം എന്നായിരുന്നു തിയേറ്റർ ഉടമകളുടേയും സിനിമാ മേഖലയിൽ ഉള്ളവരുടേയും ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് അംഗീകരിക്കാൻ ആവില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്‌തമാക്കി.
നിലവിൽ കോവിഡുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങൾ മാത്രമാണ് നിലവിലുള്ളത്. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തിയേറ്ററുകളിലെ 50% സീറ്റിങ് കപ്പാസിറ്റിയാണ്.
എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കുന്ന സ്‌ഥാപനങ്ങളായതിനാൽ കൂടുതൽ ആളുകളെ അനുവദിക്കാൻ കഴിയില്ല. ഈ പശ്‌ചാത്തലത്തിലാണ് തിയേറ്ററുകൾക്ക് കൂടുതൽ ഇളവുകൾ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.