
സ്വന്തം ലേഖകൻ
കുമ്പനാട് : കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ റെയ്ഡ് നടത്തിയ എസ്‌പിയുടെ സംഘം അവിടെ ഇരുന്നു ചീട്ട് കളിക്കുന്ന ഏമാന്മാരെ കണ്ട് ഞെട്ടി. പണംവച്ച് ചീട്ടുകളിച്ച എസ്‌ഐയും പോലീസുകാരും ഉള്‍പ്പെടെ പതിനൊന്നുപേര്‍ അറസ്റ്റിൽ. ക്ലബില്‍ നിന്ന്10 ലക്ഷത്തി 23000 രൂപയാണ് പിടിച്ചെടുത്തത്.
പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇന്നലെ വൈകുന്നേരം നാലരയോടെ എസ്‌പി യുടെ പ്രത്യേക സംഘവും കോയിപ്രം സിഐ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഒന്നിച്ചായിരുന്നു പരിശോധന

Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റിലായവരിൽ ഒരാള്‍ പാലക്കാട് ജോലി ചെയ്യുന്ന കൊല്ലം തെക്കുംഭാഗം സ്വദേശിയായ അരുണ്‍ എന്ന സിവില്‍ പൊലീസ് ഓഫീസറാണ്. ക്ലബ്ബിലുണ്ടായിരുന്ന പത്തനംതിട്ട എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ അനില്‍ എസ്.കെ, എസ്‌പിയുടെ സംഘത്തെ കണ്ട് ഇറങ്ങി ഓടി. ഇയാളെ പ്രതിയാക്കി കേസെടുത്തതിന് പുറമേ എസ്‌പിക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
റാന്നിയില്‍ പൊലീസുകാരനെ കയ്യേറ്റം ചെയ്ത കേസില്‍ അച്ചടക്ക നടപടി നേരിട്ട് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റം കിട്ടിയ ഉദ്യോഗസ്ഥനാണ് അനില്‍ എസ്.കെ. ഇയാള്‍ക്കെതിരെ, ഇതേ ക്ലബില്‍ മുമ്പ് ചീട്ട് കളിക്കാന്‍ പോയതിന്റെ പേരില്‍ വകുപ്പ്തല നടപടിയും അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ഓടി പോയ കണ്ടാലറിയാവുന്ന പ്രതികളുടെ കൂട്ടത്തിലാണ് ഗ്രേഡ് എസ്‌ഐയും ഉള്ളത്. വേറെ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തു. അറസ്റ്റിലായ മറ്റുള്ളവര്‍ ക്ലബ്ബിലെ അംഗങ്ങളാണെന്നാണ് വിവരം.
പത്തനംതിട്ട നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി വിദ്യാധരന്റെ നേതൃത്വത്തില്‍, എസ്‌പിയുടെ ഷാഡോ പൊലീസ്( ഡാന്‍സാഫ്) ആണ് പ്രതികളെ പിടികൂടിയത്. പഴുതുകള്‍ അടച്ചുകൊണ്ടായിരുന്നു എസ്‌പിയുടെ ഓപ്പറേഷന്‍. പരിശോധനാ സമയം മുഴുവന്‍ എസ്‌പി വീഡിയോ കോളിലൂടെ നടപടികള്‍ നിരീക്ഷിച്ചിരുന്നു. മേല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.