video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamപ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിതരണം: കോടതി ഇടപെട്ടു: ക്വാർട്ടർ മദ്യകുപ്പികളുടെ കാര്യത്തിൽ അനിശ്ചിതത്വം: സാധാരണ തൊഴിലാളികൾ...

പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിതരണം: കോടതി ഇടപെട്ടു: ക്വാർട്ടർ മദ്യകുപ്പികളുടെ കാര്യത്തിൽ അനിശ്ചിതത്വം: സാധാരണ തൊഴിലാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന ക്വാർട്ടർ കുപ്പി മദ്യം നിർത്തിയേക്കും: 2 മാസത്തിനകം തീരുമാനമുണ്ടാക്കണമെന്ന് കോടതി

Spread the love

തിരുവനന്തപുരം: മദ്യശാലകളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് കുപ്പിയ്ക്കുള്ളില്‍ മദ്യ വിതരണത്തില്‍ സര്‍ക്കാരിനും ബിവറേജസ് കോര്‍പ്പറേഷനും വെല്ലുവിളിയായി ഹൈക്കോടതി ഉത്തരവ്.
കേരളത്തില്‍ 300 എംഎല്‍ അളവില്‍ കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനമുണ്ട്. 2019ല്‍ പരിസ്ഥിതി വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയതാണ്.

എന്നാല്‍ ഇപ്പോഴും അതിലും ചെറിയ കുപ്പിയില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം കിട്ടും. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സുപ്രധാന തീരുമാനമാണ് എടുത്തത്. പ്ലാസ്റ്റിക് കുപ്പിയിലെ പ്ലാസ്റ്റിക് ഉപയോഗവുമായ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും നിര്‍ണ്ണായക നിര്‍ദ്ദേശമാണ് സര്‍ക്കാരിന് കോടതി നല്‍കിയത്.

പരാതിക്കാരന്റെ ആവശ്യങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് പരിശോധിക്കാനും രണ്ടു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2019ലെ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം 300 എംഎല്ലില്‍ താഴെയുള്ള പെറ്റ് ബോട്ടിലുകള്‍ക്ക് നിരോധനമുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കുന്നിടത്തോളം ഹര്‍ജിക്കാരന്റെ ആവശ്യങ്ങളിലെ ന്യായവും ഉത്തരവില്‍ കോടതി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിവറേജസ് കോര്‍പ്പറേഷന്‍ 180 എംഎല്‍, 375 എംഎല്‍, 750എംഎല്‍, 1000 എംഎല്‍ ബോട്ടിലുകളില്‍ മദ്യം നല്‍കുന്നുണ്ട്. ക്വാര്‍ട്ടര്‍ എന്നി വിളിപ്പേരില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നല്‍കുന്ന മദ്യത്തിന്റെ അളവാണ് 180 എംഎല്‍. അതായത് നിലവിലെ ഉത്തരവ് പ്രകാരം ഈ കുപ്പികളിലെ വില്‍പ്പനയ്ക്ക് കേരളത്തില്‍ നിരോധനമുണ്ട്. ഇതാണ് ഹൈക്കോടതി വിധി ഉയര്‍ത്തി പിടിക്കുന്ന അന്തസത്ത. വേണ്ടപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ രണ്ടു മാസത്തിനകം തീരുമാനം എടുക്കണമെന്നാണ് നിര്‍ദ്ദേശം.

ഇതോടെ ഔട്ട് ലെറ്റുകളില്‍ നിലവിലെ ഉത്തരവ് പ്രകാരം ക്വാര്‍ട്ടര്‍ അളവിലെ മദ്യം വില്‍ക്കാന്‍ കഴിയില്ല. അല്ലാത്ത പക്ഷം 2019ലെ ഉത്തരവ് പിന്‍വലിക്കുകയും പെറ്റ് ബോട്ടിലുകള്‍ 300 എംഎല്ലില്‍ താഴെ ഉപയോഗിക്കാമെന്ന തരത്തില്‍ ഭേദഗതി കൊണ്ടു വരികയും വേണം. ഇതിന് സര്‍ക്കാര്‍ തയ്യറായില്ലെങ്കില്‍ 180 എംഎല്‍ കുപ്പിയിലെ മദ്യ വില്‍പ്പന നടക്കില്ല. ചില്ലു കുപ്പിയിലേക്ക് മദ്യം മാറ്റാന്‍ കമ്ബനികള്‍ തയ്യാറാകുമോ എന്നതും നിര്‍ണ്ണായകമാണ്. ഏതായാലും കരുതലോടെ തീരുമാനം എടുക്കേണ്ട അവസ്ഥയിലേക്ക് സര്‍ക്കാര്‍ എത്തുകയാണ്.

പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യം ഒഴുകിയെത്തി തോടുകളും കനാലുകളും അടയുമ്ബോഴും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വലിച്ചെറിയാതെ ശേഖരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യവിതരണം അനുവദിക്കില്ലെന്ന് നേരത്തേ മദ്യനയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മദ്യക്കമ്ബനികള്‍ സമ്മര്‍ദം ചെലുത്തിയതോടെ ഈ നീക്കത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. കേരളത്തില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ വഴി മദ്യക്കമ്ബനികള്‍ വിറ്റഴിക്കുന്ന മദ്യത്തില്‍ 70 ശതമാനവും പ്ലാസ്റ്റിക് കുപ്പികളിലാണെത്തുന്നത്. ചില്ലുകുപ്പികള്‍ കേരളത്തില്‍ നിര്‍മിക്കുന്നില്ലെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുമ്ബോള്‍ ചെലവേറുമെന്നുമാണു മദ്യക്കമ്ബനികളുടെ വാദം.

തമിഴ്‌നാട്ടില്‍ മദ്യത്തിന്റെ കാലിക്കുപ്പികള്‍ വലിച്ചെറിയുന്നതു മാലിന്യ പ്രശ്‌നമായപ്പോള്‍ കോടതി ഇടപെട്ടിരുന്നു. തുടര്‍ന്ന് മദ്യക്കടകളില്‍നിന്നു തന്നെ കാലിക്കുപ്പികള്‍ ശേഖരിക്കുമെന്നു തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പിയില്‍ മദ്യം വാങ്ങുന്ന ഉപയോക്താവിനോടു 10 രൂപ അധികം വാങ്ങുകയും, ഈ കുപ്പി തിരിച്ചേല്‍പ്പിക്കുമ്ബോള്‍ 10 രൂപ മടക്കി നല്‍കുകയുമാണു പദ്ധതി. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു ബവ്‌കോ ക്ലീന്‍ കേരള കമ്ബനിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ മദ്യക്കമ്ബനികള്‍ നിരുത്സാഹപ്പെടുത്തിയതോടെ കരാര്‍ പുതുക്കിയില്ല.

പിന്നീട് പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ മദ്യവിതരണം തുടരാന്‍ ബവ്‌കോ തീരുമാനിച്ചിരുന്നത്. ചില്ലുകുപ്പികള്‍ക്ക് വിലക്കൂടുതലും, കിട്ടാന്‍ പ്രയാസവുമായതുമാണ് തീരുമാനത്തില്‍ നിന്നു പിന്‍മാറാന്‍ കാരണം. പ്രതിവര്‍ഷം 56 കോടി കുപ്പി മദ്യം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്രയും പ്ലാസ്റ്റിക് കുപ്പികള്‍ എത്തുന്നത് പരിസ്ഥിതിക്ക് ദോഷം എന്നത് കണക്കിലെടുത്താണ് ചില്ലു കുപ്പിയിലേക്ക് മാറാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചില്ലു കുപ്പികളാക്കണമെങ്കില്‍ മദ്യത്തിന്റെ വില കൂട്ടണമെന്നായി മദ്യ കമ്ബനികള്‍. നിലവിലെ കുപ്പി മാറുമ്ബോള്‍ 10 രൂപ വരെ അധികം വേണ്ടി വരും. മാത്രമല്ല വെയര്‍ഹൗസുകളിലും ചില്ലറ വില്‍പന ശാലകളിലും ഇറക്കുമ്ബോള്‍ പൊട്ടുന്നവയുടെ നഷ്ടവും കമ്ബനികള്‍ സഹിക്കണം . ഇതോടെയാണ് ചില്ലു കുപ്പികള്‍ പറ്റില്ലെന്ന നിലപാ…

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments