നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണം ; ഉത്തരവുമായി ഹൈക്കോടതി

നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണം ; ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി:് ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണം ഉത്തരവുമായി ഹൈക്കോടതി. ഇത്തരം പ്ലാസ്റ്റിക്ക് പിടിച്ചെടുത്ത് നശിപ്പിക്കാൻ സമയപരിധി നിശ്ചയിക്കണമെന്നും പരിസ്ഥിതി വകുപ്പിനേക്കൂടി ചേർത്ത് പരിശോധന നടത്തണമെന്നും ഹൈക്കോടതി ഉത്തരവായി.

2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം നിലവിൽ വന്നത്. അതേസമയം, പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്ന സമയത്ത്, ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ പാടില്ലെന്ന ഒരു ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ആ ഉത്തരവാണ് ബുധനാഴ്ച ഹൈക്കോടതി തിരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ഉത്തരവ് പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്താം. കൂടാതെ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതിനു ശേഷം നിർമ്മിച്ചവ പിടിച്ചെടുക്കുകയും ചെയ്യാം.