തിരുവനന്തപുരം : വക്കം,കടയ്ക്കാവൂര്‍ പഞ്ചായത്തുകളിലെ വീടുകളില്‍ നിന്നും,സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ കുമിഞ്ഞുകൂടി കിടക്കുന്നു.
ഓരോ വീടുകളില്‍ നിന്നും 50 രൂപ വീതം ഈടാക്കിയാണ് ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് മാറ്റിയശേഷം കരാറുകാരെ അറിയിക്കുന്ന മുറയ്ക്ക് വാഹനമെത്തി കൊണ്ടുപോകുകയാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ ശേഖരിച്ചുവച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ മാസങ്ങളായിട്ടും കൊണ്ടുപോകാൻ ആളെത്തിയിട്ടില്ല.
ഇലക്‌ട്രിക് പോസ്റ്റുകളുടെ ചുവട്ടിലും, പുരയിടങ്ങളിലും, റോഡിന് ഇരുവശങ്ങളിലുമൊക്കെയായി പഞ്ചായത്തുകളില്‍ ദിനംപ്രതി പ്ലാസ്റ്റിക് കൂനകള്‍ നിറഞ്ഞുവരികയാണ്. എത്രയും വേഗം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കടയ്ക്കാവൂര്‍ വക്കം പഞ്ചായത്തുകളുടെ പല പ്രദേശങ്ങളിലും ചാക്കില്‍ നിറച്ച പ്ലാസ്റ്റിക് കെട്ടുകള്‍ വലിയ കൂമ്പരമായി മാറിക്കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group