പ്ലാസ്റ്റിക്കിനെതിരെ പട നയിച്ച് പേ ലെസ് സൂപ്പർ മാർക്കറ്റ്: ഇനി പ്ലാസ്റ്റിക്കിന് വിട; സൗജന്യമായി തുണി സഞ്ചികൾ വിതരണം ചെയ്യുന്നു
സ്വന്തം ലേഖകൻ
കോട്ടയം: പ്ലാസ്റ്റിക്കിനെതിരെ പടനയിച്ച് കോട്ടയം കളക്ടറേറ്റിനു സമീപത്തെ പേ ലെസ് സൂപ്പർമാർക്കറ്റ്. പ്ലാസ്റ്റിക്ക് സഞ്ചികൾക്കു പകരം തുണി സഞ്ചികൾ വിതരണം ചെയ്താണ് പേ ലെസ് സൂപ്പർമാർക്കറ്റ് പ്രതിരോധം തീർക്കുന്നത്. ജില്ലയിൽ പ്ലാസ്റ്റിക്ക് നിരോധിച്ച ഉത്തരവ് പുറത്തു വന്നതിനു പിന്നാലെയാണ് പേലെസ് സൂപ്പർമാർക്കറ്റ് പ്ലാസ്റ്റിക്കിനു പകരം തുണി സഞ്ചികൾ വിതരണം ചെയ്യാൻ തീരുമാനിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.
ഇവിടെ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക്് ആദ്യം സൗജന്യമായി തുണി സ്ഞ്ചികൾ വിതരണം ചെയ്യും. മൂന്നു മുതൽ 27 രൂപ വരെ വിലയുള്ള തുണി സ്ഞ്ചികളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ വിതരണം ചെയ്ത തുണി സ്ഞ്ചികളുമായി രണ്ടാമത് വീണ്ടും സാധനങ്ങൾ വാങ്ങാൻ എത്തിയാൽ ഇവർക്ക് സാധനങ്ങളുടെ വിലയിൽ ഒരു ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ഒരു വീട്ടിലേയ്ക്കു വേണ്ടതെല്ലാം പേ ലെസ് സൂപ്പർമാർക്കറ്റിൽ നിന്നും ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ സാഹചര്യത്തിലാണ് പേ ലെസ് സൂപ്പർമാർക്കറ്റിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാകുന്നത്.
ഗൃഹോപകരണങ്ങൾ അടക്കമുള്ളവ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് കൂടാതെയാണ്, 99 രൂപയ്ക്കു അഞ്ചു കിലോ പച്ചക്കറി ഇവിടെ ലഭിക്കുന്നത്.വില കുത്തനെ കൂടി നിൽക്കുമ്പോഴും 5 കിലോ പച്ചക്കറി 99 രൂപയ്ക്ക് നല്കി കുടുംബ ബജറ്റിന് താങ്ങാവുകയാണ് പേലെസ് സൂപ്പർ മാർക്കറ്റ്.