പ്ലാസ്റ്റിക് രഹിത ജീവിതത്തിന് പ്രേരണയായി മുന്നിൽ നിന്ന കുടുംബം ഇന്ന് സഹായം തേടുന്നു
സ്വന്തം ലേഖകൻ
കോട്ടയം :റേഡിയോ വാർത്തയിൽ നിന്ന് ഉൾക്കൊണ്ട പ്രചോദനത്താൽ സ്വന്തമായി തുണി സഞ്ചി നിർമ്മിച്ചെടുത്ത ജന്മന കാഴ്ച ശക്തിയില്ലാത്ത പി. ടി ബാലനും കുടുംബവും ഉപജീവനത്തിനു പോലും വകയില്ലാതെ നാഗമ്പടം പനയകിഴപ്പിൽ വാടക വീട്ടിൽ ദുരിതജീവിതം നയിക്കപ്പെടുന്നു.
കഴിഞ്ഞ 2013 മുതൽ വാടക വീട്ടിലാണ് ഇവരുടെ താമസം, പ്രതിമാസം 4000/- രൂപയാണ് വാടക കൂടാതെ മണ്ണെണ്ണ ലഭിക്കത്തതിനെ തുടർന്ന് 1, 600/-രൂപ വരെ ചിലവ് വരുന്ന ഡിസൽ ഉപയോഗിച്ച് ആണ് ഇവർ ഭക്ഷണം പാകം ചെയുന്നത് തന്നെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2വയസ്സ് പ്രായമുള്ള മകളുടെ ആവശ്യങ്ങൾക്ക് പോലും നിവർത്തി ഇല്ലാതെ വലയുകയാണ് ഈ കുടുംബം. ആകെ സർക്കാരിൽ നിന്നും വർഷത്തിൽ ഒന്നോ, രണ്ടോ തവണ ലഭിക്കുന്ന പെൻഷൻ ആയിരുന്നു ആശ്രയം. ബാലന് ലോട്ടറി കച്ചവടത്തിലൂടെ 400 മുതൽ 500 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോൾ അതുമില്ല.. സുമനസ്സുകളുടെ സഹായത്താൽ
ആയിരുന്നു ഈ കുടുംബം ഇതുവരെ ജീവിക്കുന്നത്.
പത്രത്തിൽ ഇവരുടെ സഹായത്തിനായി വാർത്തകൾ പലതവണ ഇട്ടെങ്കിലും ഇതുവരെയും ഒരു സഹായവും തങ്ങൾക്ക് ലഭിച്ചില്ല എന്ന് ഈ കുടുംബം വേദനയോടെ ഓർക്കുന്നു. സമിശ്രകാഴ്ചകൾ മാത്രം ഉള്ള ഈ ദാമ്പതികൾക്ക് മറ്റ് ജോലികൾ ചെയ്തു ജീവിക്കുവാൻ സാധിക്കാത്ത അവസ്ഥയിലുമാണ്.
സ്വന്തമായി ഒരു ഭവനം ഉണ്ടെങ്കിൽ ഈ വലിയ വാടക കൊടുക്കാതെ കഴിയാം എന്ന പ്രതീക്ഷയിലാണ് ഈ കുടുംബം… സുമനസ്സുകളിൽ നിന്നും എന്നെങ്കിലും സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബത്തിൻ്റെ അകൗണ്ട് നമ്പർ ഇതോടൊപ്പം ചേർക്കുന്നു എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു
ബാലൻ 9188251847 sbi pampady town ac no67204461113 ifc code sbin 0070108