പ്ലാസ്റ്റിക്ക് കുപ്പികള്‍ വലിച്ചെറിയേണ്ട; ഈ പഞ്ചായത്തില്‍ ബോട്ടില്‍ ബൂത്തുണ്ട്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : പ്ലാസ്റ്റിക്ക് കുപ്പികള്‍ വലിച്ചെറിയേണ്ട ഈ പഞ്ചായത്തില്‍ ബോട്ടില്‍ ബൂത്തുണ്ട്. ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ പലയിടത്തും ഈ അറിയിപ്പു കാണാം. ഒപ്പം റോഡിനിരുവശവും പ്ലാസ്റ്റിക്ക് കുപ്പികളും ചില്ലു കുപ്പികളും നിക്ഷേപിക്കാനുള്ള ബൂത്തുകളും.
പ്ലാസ്റ്റിക് മാലിന്യ ഭീഷണിയെ അതിജീവിക്കാന്‍ തിടനാട്
ആദ്യഘട്ടത്തില്‍ പ്രധാന പാതയോരങ്ങളിലാണ് ബൂത്തുകള്‍ സ്ഥാപിച്ചത്.
രണ്ടാം ഘട്ടത്തില്‍ 14 വാര്‍ഡുകളിലും ബൂത്തുകളൊരുക്കി. ഇരുമ്പു കമ്പികള്‍കൊണ്ടു നിര്‍മിച്ച ബൂത്തുകളില്‍ ആയിരത്തോളം കുപ്പികള്‍ നിക്ഷേപിക്കാം. ഈ കുപ്പികള്‍ ഹരിത കര്‍മ്മസേന ശേഖരിച്ച് പ്ലാസ്റ്റിക് കുപ്പികളും ചില്ലു കുപ്പികളും വേര്‍തിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. പഞ്ചായത്തിന്‍റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 6.60 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതിയുമായി എന്‍.എസ്.എസ് വോളണ്ടിയര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരും സഹകരിക്കുന്നുണ്ട്.