പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് തെർമ്മോക്കോൾ പെട്ടിയിൽ ദിവസങ്ങളായി സൂക്ഷിച്ച ഇറച്ചി ..! ഷവർമ്മ ഉണ്ടാക്കാനുള്ള 600 കിലോ മാലിന്യ ഇറച്ചി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: ദിവസങ്ങളോളം പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് , തെർമ്മോക്കോൾ പെട്ടിയിൽ കെട്ടി സൂക്ഷിച്ചിരുന്ന 600 കിലോ മാലിന്യ ഇറച്ചി പിടിച്ചെടുത്തു. ഷവർമ്മ ഉണ്ടാക്കാനായി എത്തിച്ച എല്ലില്ലാത്ത കോഴിയിറച്ചിയാണ് പിടികൂടിയത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹോട്ടലിലേക്കായി കൊണ്ടുവന്ന 600 കിലോ പഴകിയ കോഴിയിറച്ചിയാണ് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്.  മംഗള-നിസാമുദ്ദീന്‍ എക്പ്രസ് തീവണ്ടിയില്‍ 60 കിലോവീതം വരുന്ന 10 തെര്‍മോക്കോള്‍ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇറച്ചി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാധനം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലുകളില്‍ ഷവര്‍മയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത ഇറച്ചിയാണ് പിടികൂടിയത് . പ്രാഥമികപരിശോധനയില്‍ത്തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

ഫ്രീസര്‍ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തെര്‍മോക്കോള്‍ പെട്ടിയില്‍ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെടുത്തത് .

ഡല്‍ഹിയില്‍നിന്നാണ് ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി അയച്ചതെന്ന് രേഖകളില്‍നിന്ന് അധികൃതര്‍ക്ക് വ്യക്തമായിട്ടുണ്ട്. മംഗള-നിസാമുദ്ദീന്‍ എക്സ്പ്രസ് ഡല്‍ഹിയില്‍നിന്ന് യാത്രപുറപ്പെട്ടാല്‍ രണ്ടുദിവസം കഴിഞ്ഞാണ് കോഴിക്കോട്ടെത്തുക. ഇതിനുമുമ്പുതന്നെ ഇറച്ചി എടുത്തുെവച്ചതാവാനുള്ള സാധ്യതയുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞു. അനാരോഗ്യകരമായ രീതിയില്‍ മാംസം അശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്തവര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്നും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ്. ഗോപകുമാര്‍ മുന്നറിയിപ്പ് നല്‍കി .