സിഗരറ്റ് മുതൽ ക്യാരി ബാഗ് വരെ നിരോധിക്കാനൊരുങ്ങി കേന്ദ്രം

Spread the love

ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 12 തരം പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം. ബീവറേജസില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍, സിഗരറ്റ് ബട്ട്‌സില്‍ ഉപയോഗിക്കുന്ന തെര്‍മോകോള്‍ എന്നിവ നിരോധിക്കുന്നവയില്‍ ഉള്‍പ്പെടും.

video
play-sharp-fill

ക്രമേണ പൂര്‍ണമായും ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഘട്ടംഘട്ടമായി എല്ലാം നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ എന്‍ഡിടിവിയോട് പറഞ്ഞു. നിരോധിക്കേണ്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ കേന്ദ്രമനലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിക്കും.

50 മൈക്രോണില്‍ കുറഞ്ഞ കാരി ബാഗ്, നോണ്‍ വൂവണ്‍ കാരി ബാഗ്, ചെറിയ പൊതിയാനുപയോഗിക്കുന്ന കവറുകള്‍, സ്‌ട്രോ, കത്തി, കപ്പുകള്‍, ബൗളുകള്‍, പ്ലേറ്റുകള്‍, ലാമിനേറ്റ് ചെയ്ത പാത്രങ്ങളും പ്ലേറ്റുകളും, ചെറിയ പ്ലാസ്റ്റിക് കപ്പുകളും പാത്രങ്ങളും, ചെവിയിലുപയോഗിക്കുന്ന ബഡ്‌സിലെ പ്ലാസ്റ്റിക് ഭാഗം, ബലൂണുകള്‍, കൊടികള്‍, സിഗരറ്റ് ബഡ്‌സ്, തെര്‍മോകോള്‍, ബീവറേജുകളില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് വസ്തുക്കള്‍(200 മില്ലി ലിറ്ററില്‍ കുറഞ്ഞത്), 100 മൈക്രോണ്‍സില്‍ കുറഞ്ഞ റോഡ്‌സൈഡ് ബാനറുകള്‍ എന്നിവ നിരോധിക്കുന്നവയില്‍പ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം 2022 ഓടെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള പദ്ധതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപ്പിലാക്കിവരികയാണ്. പ്ലനിരോധിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന വസ്തുക്കള്‍ നിര്‍ദ്ദേശിക്കാന്‍ ാസ്റ്റിക് നിര്‍മാണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ പാര്‍ലമെന്റ് വളപ്പില്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഉത്തരവിറക്കിയിരുന്നു. പാര്‍ലമെന്റ് ജീവനക്കാരും പാര്‍ലമെന്റ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കില്ലെന്ന് എയർ ഇന്ത്യയും തീരുമാനമെടുത്തിട്ടുണ്ട്. വിമാനയാത്രക്കാര്‍ക്കു വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചി, കപ്പ്, പാത്രം, സ്ട്രോ, കുപ്പി എന്നിവയാണ് എയർഇന്ത്യ വിമാനങ്ങളിൽ പൂർണമായും ഒഴിവാക്കുന്നത്. കുടിവെള്ളം, ചായ, കാപ്പി എന്നിവ പേപ്പര്‍ കപ്പുകളിലാണ് ഇനി നല്‍കുക. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം കനം കുറഞ്ഞ സ്റ്റീല്‍ പാത്രങ്ങളിലാണു ഭക്ഷണം വിളമ്പുക. കത്തി, മുള്ള്‌, സ്‌പൂണ്‍ തുടങ്ങിയവ പൂവരശ് തടി കൊണ്ടുണ്ടാക്കിയതാകും ഉപയോഗിക്കുക. സാന്‍ഡ്‌വിച്ച്‌ ഉള്‍പ്പെടെയുള്ളവ ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞു നൽകും.

പ്ലാസ്റ്റിക് നിര്‍മിത വെള്ളക്കുപ്പികള്‍ യാത്രക്കാരില്‍ നിന്ന് തിരികെ വാങ്ങുന്ന രീതിക്ക് ഇന്ത്യൻ റെയിൽവേ തുടക്കമിട്ടേക്കും. പ്ലാസ്റ്റിക് ബോട്ടില്‍ ക്രഷിങ് മെഷിനുകള്‍ സ്‌റ്റേഷനുകളില്‍ സ്ഥാപിക്കുന്നതും പരിഗണനയിലാണ്.