video
play-sharp-fill

ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ ; പ്ലാസ്റ്റിക് നിരോധനത്തിന് മുൻപ് തന്നെ മകന്റെ വിവാഹം പ്രകൃതി സൗഹൃദമാക്കി അച്ഛൻ

ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ ; പ്ലാസ്റ്റിക് നിരോധനത്തിന് മുൻപ് തന്നെ മകന്റെ വിവാഹം പ്രകൃതി സൗഹൃദമാക്കി അച്ഛൻ

Spread the love

 

സ്വന്തം ലേഖകൻ

മലപ്പുറം : ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ , പ്ലാസ്റ്റിക് നിരോധനത്തിന് മുൻപ് തന്നെ പ്രകൃതി സൗഹൃദ കല്യാണമൊരുക്കി മാതൃകയാകുകയാണ് മലപ്പുറം കൽപകഞ്ചേരിയിലെ മുജീബ് തൃത്താല എന്ന പരിസ്ഥിതി പ്രവർത്തകൻ. മകൻ സജ്ജാദ് അലിയുടെ മംഗല്യ വേദിയാണ് മുജീബ് 100 ശതമാനം പ്രകൃതി സൗഹൃദമാക്കിയത്.

ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ, കുടിവെള്ളത്തിന് സ്റ്റീൽ ഗ്ലാസ്, ടിഷ്യൂ പേപ്പർ ശേഖരിക്കാൻ ഓലമെടഞ്ഞുണ്ടാക്കിയ കൂട. ഭക്ഷണം കഴിച്ചിറങ്ങുന്ന ഓരോരുത്തർക്കും പച്ചക്കറി വിത്തുകൾ നിറച്ച രണ്ട് തുണി സഞ്ചികളും സമ്മാനമായി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാസ്റ്റിക്കിനെ അകറ്റി നിർത്തി പ്രകൃതിയെ സംരക്ഷിക്കാമെന്ന വലിയ സന്ദേശമാണ് മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്ക് മുജീബ് പകർന്നു നൽകിയത്. വിവാഹസൽക്കാരങ്ങളിൽ പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് കൂടി വരികയാണ്. പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പ്രകൃതി സൗഹൃദ മംഗല്യപന്തലുകളുയരുമെന്നാണ് മുജീബിന്റെ പ്രതീക്ഷ.