പ്ലാസ്റ്റിക്കിനെ പടികടത്തി ഹരിത കേരളത്തിനായി ചുവട് വെച്ചു റോട്ടറി ക്ലബ്
സ്വന്തം ലേഖകൻ
കോട്ടയം : നഗരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ റോട്ടറി ക്ലബ് ഓഫ് കോട്ടയം സതേണ് മുന്നിട്ടിറങ്ങുന്നു.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടു നൂതന പദ്ധതികളാണ് റോട്ടറി ക്ലബ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശം ഉയർത്തി സെപ്റ്റംബർ 29 ന് രാവിലെ 6 ന് തെള്ളകം ഡെക്കാത്ത്ലോനിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലി ജില്ലാ കളക്ടർ പി. കെ സുധീർ ബാബു ഫ്ലാഗ് ഓഫ് ചെയ്യും.
ഡെക്കാത്ത്ലോനിന്റെ സഹകരണത്തോടെ
കോട്ടയത്തു നിന്നും പാലാ വരെയും തിരിച്ചു കോട്ടയത്തേക്കുമാണ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നത്.
സൈക്കിൾ റാലി, തുണി സഞ്ചി വിതരണം, മാലിന്യ നിർമാർജ്ജനത്തിന് കലക്ട്രേറ്റ് ഉൾപ്പടെയുള്ള പൊതു സ്ഥാപനങ്ങൾ കേന്ദ്രികരിച്ചു ബിന്നുകൾ, റോട്ടറി ക്ലബിന്റെ കുടുംബ സദസുകളിൽ മലിന്യത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്, സ്കൂളുകൾ കേന്ദ്രികരിച്ചു പ്ളാസ്റ്റിക്കിന് എതിരെയുള്ള ക്യാമ്പയിൻ തുടങ്ങി നൂതന പദ്ധതികളാണ് മിഷനുമായി ചേർന്ന് റോട്ടറി ക്ലബ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പരിപാടികൾ വിശദീകരിക്കുന്നതിനും 29 ന് നടക്കുന്ന സൈക്കിൾ റാലിയുടെ പ്രധാന്യത്തെ കുറിച്ചു ചർച്ച ചെയ്യുന്നതിനും ക്ലബ് ഭാരവാഹികൾ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.രമേശ് എന്നിവർ ജില്ലാ കലക്റ്ററുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ റോട്ടറി ക്ലബ് ഭാരവാഹികളിൽ ജില്ലാ കളക്ടർ ഏറ്റു വാങ്ങിയ തുണി സഞ്ചി സബ്കളക്ടര്‍ ഈഷ പ്രിയ, അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവർക്ക് കൈമാറി.
റോട്ടറി ക്ലബ്ബ് കോട്ടയം സതേൺ ഭാരവാഹികളായ അനു കുരിയൻ, ജിനോ സെബാസ്റ്റ്യൻ, മെബിൻ അബ്രഹാം, സിജി കുരിയൻ, ജിന്നി സെബാസ്റ്റ്യൻ, അരുൺ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.