ഓട്ടം ഒന്ന് വന്നവര്‍ പിന്നെ വരില്ല ; പ്ലാപ്പള്ളിയിലേക്ക് ഓട്ടം പോകാൻ ഡ്രൈവർമാർ ഒന്ന് മടിക്കും ; തകർന്ന റോഡിലൂടെ ഗതാഗതം അസാധ്യമായതോടെ ഒന്നര കിലോമീറ്റർ അധികം സഞ്ചരിക്കണം ; കൂട്ടിക്കല്‍- പ്ലാപ്പള്ളി റോഡിന്റെ അവസ്ഥയിൽ ബുദ്ധിമുട്ടി നാട്ടുകാരും വാഹനയാത്രക്കാരും 

Spread the love

സ്വന്തം ലേഖകൻ

കൂട്ടിക്കല്‍: പ്ലാപ്പള്ളിയിലേക്ക് ഓട്ടം ഒന്ന് വന്നവര്‍ പിന്നെ വരില്ല. കൂട്ടിക്കല്‍- പ്ലാപ്പള്ളി റോഡ് തന്നെയാണ് നാട്ടുകാരെയും വാഹനയാത്രക്കാരെയും അലട്ടുന്ന പ്രശ്നം. കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട റോഡ് അത്രയേറെ തകർന്നിരിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാമാർഗമായിട്ടും കാലങ്ങളായി ഇതാണ് റോഡിന്റെ അവസ്ഥ.

പൊതുഗതാഗതമില്ലാത്ത മേഖലയില്‍ സ്വകാര്യ വാഹനങ്ങളെയും ടാക്‌സി വാഹനങ്ങളെയുമാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. പക്ഷേ എല്ലാവരും ഓട്ടംവരാൻ മടിക്കുകയാണ്. റോഡ് തകർന്നത് മൂലം ഇതുവഴി സർവീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതായും ടാക്‌സി ഡ്രൈവർമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകർന്ന റോഡിലൂടെ ഗതാഗതം അസാധ്യമായതോടെ കൂട്ടിക്കല്‍-കാവാലി റോഡിലൂടെ ഒന്നര കിലോമീറ്റർ അധികം സഞ്ചരിച്ചാണ് പ്ലാപ്പള്ളി മേഖലയിലേക്കുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്.