
തട്ടിക്കൊണ്ടുപോകൽ; വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ആസൂത്രണം നടത്തിയതായി പൊലീസ്; 9 ബുക്കുകളിലായി നിരവധി കുട്ടികളുടെ വിവരങ്ങൾ; ഹണി ട്രാപ്പിനും ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു; ഞെട്ടിക്കുന്ന വിവരം!
സ്വന്തം ലേഖകൻ
കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ആസൂത്രണം നടത്തിയതായി പൊലീസ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു.
അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പ് നടത്താനും ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതി പത്മകുമാറിനെ ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ വരെ ചോദ്യം ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ അറസ്റ്റിലായ അനുപമയുടെ ബുക്കില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു.
9ലധികം നോട്ട് ബുക്കുകളിൽ നിന്നായി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട കുട്ടികളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കിഡ്നാപ്പിംഗ് നടത്താൻ വലിയ മുന്നൊരുക്കമാണ് പ്രതികൾ നടത്തിയത്. നേരത്തെ 2 കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയെങ്കിലും സാഹചര്യം എതിരായതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതില്‍ വ്യക്തത വരുത്തുന്നതിനായി അനുപമയെയും അമ്മ അനിതകുമാരിയെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പത്മകുമാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്നാണ് സൂചന. സാമ്പത്തിക ഇടപാടു സംബന്ധിച്ച കാര്യങ്ങളില്‍ ഇതുവരെ വ്യക്തത പൊലീസിന് ലഭിച്ചിട്ടില്ല. പത്മകുമാറിനെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലും അനിതയെയും അനുപമയെയും ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് ചോദ്യം ചെയ്യുന്നത്.