സുഡാനില്‍ ജനവാസ മേഖലയിൽ സൈനിക വിമാനം തകര്‍ന്ന് വീണു ; 46 മരണം, കൊല്ലപ്പെട്ടവരില്‍ സീനിയര്‍ കമാൻഡറും

Spread the love

സുഡാൻ : സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു. പറന്നുയരുന്നതിനിടെ ജനവാസമേഖലയിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 10 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സീനിയര്‍ സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.

video
play-sharp-fill

വടക്കുപടിഞ്ഞാറന്‍ നഗരമായ ഓംദുര്‍മാനിലെ സൈന്യത്തിന്റെ വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വിമാന താവളത്തിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അന്റോനോവ് വിമാനം തകര്‍ന്നുവീണത്. ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നാണിത്. പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മരിച്ചവരില്‍ മുതിർന്ന കമാൻഡറായ മേജർ ജനറല്‍ ബഹർ അഹമ്മദ് ഉള്‍പ്പെടുന്നു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് ശേഷം വലിയ സ്ഫോടന ശബ്ദം കേട്ടതായും കനത്ത പുക കണ്ടതായും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും താമസക്കാർ പറഞ്ഞു. അപകടത്തെ തുടർന്ന് സമീപ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group