‘നടന്നത് അപകടം, ഇതില്‍ രാഷ്ട്രീയമില്ല’; രാഷ്ട്രീയം കലര്‍ത്താൻ ശ്രമിക്കരുതെന്ന് ശരത് പവാര്‍

Spread the love

ഡൽഹി: അജിത് പവാറിന്‍റെ മരണത്തിന് കാരണമായ അപകടത്തിന് ചിലർ രാഷ്ട്രീയം നല്‍കാൻ ശ്രമിക്കുന്നുവെന്ന് ശരത് പവാർ.

video
play-sharp-fill

പക്ഷേ ഇത് അപകടമാണെന്നും ഇതില്‍ രാഷ്ട്രീയമില്ല, ഇതില്‍ രാഷ്ട്രീയം കലർത്താൻ ശ്രമിക്കരുതെന്നും ശരത് പവാർ ആവശ്യപ്പെട്ടു. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മമത ബാനർജി ഉള്‍പ്പെടെ പ്രതിപക്ഷത്തുള്ള നേതാക്കള്‍ ആരോപിച്ചിരുന്നു.

എന്നാല്‍, ബാരാമതിയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും, സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാഴ്ചാപരിധി കുറഞ്ഞിട്ടും ലാൻഡിംഗിന് അനുമതി നല്‍കിയത് എന്തിനെന്ന് കോണ്‍ഗ്രസ് ചോദിച്ചു.